ന്യൂഡല്‍ഹി: ഒക്ടോബര്‍ 16-ന് യു.ഡി.എഫ്. ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനജീവിതത്തിന് തടസ്സമുണ്ടാക്കില്ല.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കും പെട്രോള്‍ വിലവര്‍ധനവിനും എതിരേയുള്ള പ്രതിഷേധത്തില്‍ ജനങ്ങള്‍ സ്വമേധയാ സഹകരിക്കും എന്നാണ് കരുതുന്നത്. നിര്‍ബന്ധിച്ച് കടകളടപ്പിക്കില്ല -പ്രതിപക്ഷ നേതാവ് പറഞ്ഞു.