രുവായൂര്‍: ക്ഷേത്രത്തില്‍ തിങ്കളാഴ്ച ഷഷ്ഠിവിളക്ക് ആഘോഷിക്കും. ദീപങ്ങളെല്ലാം വെളിച്ചെണ്ണയില്‍ കത്തിക്കുന്ന സപ്തമിവിളക്ക് ചൊവ്വാഴ്ചയാണ്. ഷഷ്ഠിവിളക്കിന് രാവിലെ കാഴ്ചശ്ശീവേലിയുണ്ടാകും. കക്കാട് രാജപ്പനാണ് പഞ്ചാരിമേളത്തിന് നായകന്‍. സന്ധ്യക്ക് ഇരട്ടത്തായമ്പകയും നാഗസ്വരവും കേളിയുമുണ്ട്.

ഷഷ്ഠിവിളക്ക് ഗുരുവായൂരിലെ മാണിക്കത്ത് കുടുംബവും വെളിച്ചെണ്ണയില്‍ തെളിയുന്ന സപ്തമിവിളക്ക് നെന്മിനിമനക്കാരുമാണ് നടത്തുന്നത്. ബുധനാഴ്ച അഷ്ടമിവിളക്കുമുതല്‍ സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കാന്‍ തുടങ്ങും. അഷ്ടമി, നവമി, ദശമി, ഏകാദശി നാലു ദിവസവും ദീപങ്ങളെല്ലാം നറുനെയ്യിലാണ് ജ്വലിക്കുക.

ഞായറാഴ്ച പഞ്ചമിവിളക്ക് ആഘോഷിച്ചു. കപ്രാട്ട് കുടുംബംവകയായിരുന്നു വിളക്ക്. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇടക്ക- നാഗസ്വര പ്രദക്ഷിണം ക്ഷേത്ര പാരമ്പര്യ പ്രവൃത്തിക്കാര്‍ നിര്‍വഹിച്ചു.