ഗുരുവായൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച ഗുരുവായൂർ, മമ്മിയൂർ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. ഗുരുവായൂരിൽ ഉച്ചയ്ക്ക് 12.45-ന് എത്തുന്ന രാഷ്ട്രപതി 20 മിനിറ്റ് ക്ഷേത്രത്തിലുണ്ടാകും. 11.30നുശേഷം ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. മമ്മിയൂർ ക്ഷേത്രത്തിൽ 1.10-നാണ് രാഷ്ട്രപതി എത്തുക.