തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 2017 ജൂലായ് മുതൽ 2021 ഏപ്രിൽ വരെ സമർപ്പിക്കാൻ കുടിശ്ശികയുള്ള ജി.എസ്.ടി. 3 ബി റിട്ടേണുകളിൽ പ്രഖ്യാപിച്ച ലെറ്റ്ഫീ ഇളവുകൾ നവംബർ 30-ന് അവസാനിക്കും.

ജി.എസ്.ടി. 3 ബി റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചരക്ക്-സേവന നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു. ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതിയിലേക്ക് ഓപ്ഷൻ സമർപ്പിക്കാനുള്ള സമയപരിധിയും 30-ന് അവസാനിക്കും.