ചങ്ങനാശ്ശേരി: ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭാഗീയത വളർത്തി രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണ് അധികാരവർഗത്തിലുള്ളവരെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.

ജാതി ചോദിക്കരുത്, ചിന്തിക്കരുത്, പറയരുത് എന്ന് വാദിക്കുന്ന ഭരണകർത്താക്കളാണ് ഇപ്പോൾ ജാതീയമായ വേർതിരിവുണ്ടാക്കി മുതലെടുപ്പ് നടത്തുന്നത്. ഈ സാഹചര്യത്തിൽ എൻ.എസ്.എസ്. പ്രതിജ്ഞയുടെ പ്രസക്തിയേറുകയാണ്. എൻ.എസ്.എസ്. പതാകദിനത്തിൽ മന്നം സമാധിയിൽ പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു ജനറൽ സെക്രട്ടറി.

സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമ്പോഴും മറ്റ് സമുദായങ്ങൾക്ക് ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല എന്ന് എൻ.എസ്.എസ്. പ്രതിജ്ഞയിൽ പറയുന്നു. സമുദായാംഗങ്ങൾ പ്രതിജ്ഞ പാലിച്ച് ജീവിക്കണമെന്നും ജി.സുകുമാരൻ നായർ ആഹ്വാനം ചെയ്തു.

Content Highlights: G Sukumaran Nair against politicians