ചെർക്കള: ചെർക്കള -കല്ലടുക്കം അന്തസ്സംസ്ഥാന പാത നവീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നാക്ക് പിഴച്ചത് ചിരി പടർത്തി. ചടങ്ങിൽ അധ്യക്ഷനായിരുന്ന സ്ഥലം എം.എൽ.എ. എൻ.എ.നെല്ലിക്കുന്നിനെ ‘അന്തരിച്ചുപോയ നെല്ലിക്കുന്ന്’ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.

അന്തരിച്ച മഞ്ചേശ്വരം എം.എൽ.എ. പി.ബി.അബ്ദുൾ റസാഖ് എന്നു പറയേണ്ടതിനു പകരമാണ് നെല്ലിക്കുന്നിന്റെ പേര് പറഞ്ഞുപോയത്. തെറ്റ് മനസ്സിലാക്കിയ മന്ത്രി, അന്തരിച്ചുപോയെന്ന് പറഞ്ഞതിൽ പ്രയാസമുണ്ടായില്ലല്ലോയെന്നും വിശ്വാസമനുസരിച്ച് അടുത്തകാലത്തൊന്നും ഇനി നെല്ലിക്കുന്ന് മരിക്കില്ലെന്നും പറഞ്ഞത്‌ വേദിയും സദസ്സും ഒരുപോലെ ആസ്വദിച്ചു.

content highlights: g.sudhakaran, na nellikkunnu