കോട്ടയം: പ്രളയത്തിൽപ്പെട്ട കേരളത്തെ സഹായിക്കാൻ വിദേശത്തുള്ള വ്യക്തികളിൽനിന്ന് ലഭിച്ചത് 93.93 കോടി രൂപ. ഈ ജൂൺ അഞ്ച് വരെയുള്ള കണക്കുപ്രകാരം മൊത്തം 4196.38 കോടിയാണ് പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ സ്രോതസ്സുകളിൽനിന്ന് കിട്ടിയത്.

ഖത്തറിൽനിന്നാണ് ഏറ്റവും കൂടുതൽ സഹായം കിട്ടിയത്. 36.05 കോടി രൂപ. യു.എ.ഇ.യിൽനിന്ന് കിട്ടിയത് 26.68 കോടിയാണ്. വിദേശത്തുള്ള വ്യക്തികളും കൂട്ടായ്മകളുമാണ് സംഭാവന നൽകിയത്.

മറ്റ് സംസ്ഥാന സർക്കാരുകൾ പ്രളയസഹായമായി നൽകിയത് 150 കോടിയാണെന്ന് കണക്കുകൾ പറയുന്നു. മന്ത്രിമാർ 18.48 ലക്ഷം രൂപയും എം.എൽ.എ.മാരിൽനിന്ന് 78.11 ലക്ഷവും കിട്ടി. എം.പി.മാർ നൽകിയത് 17.10 ലക്ഷമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പ്രളയസഹായം ഏറ്റവുമധികം ചെലവിട്ടത് വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കാണ്. 1367.07 കോടി രൂപ ഇതിന് നൽകി. ആശ്വാസധനമായി 457.23 കോടി നൽകി. ചികിൽസയ്ക്ക് 12.29 ലക്ഷം, കെയർ ഹോം പരിപാടിക്ക് 44.98 കോടി, കാർഷിക വായ്പതിരിച്ചടവിന് 54 കോടി എന്നിങ്ങനെ മുടക്കി.

സിവിൽ സപ്ലൈസ് നൽകിയ അവശ്യസാധന കിറ്റിന് 42.73 കോടിയാണ് നൽകിയത്. മരിച്ചവരുടെ ആശ്രിതർക്ക് 29 ലക്ഷം നൽകി. ഭൂമി നഷ്ടമായവർക്ക് 62.34 ലക്ഷം നൽകി.

വിദേശത്ത് നിന്നുള്ളവരുടെ സഹായം

ഖത്തർ-36.05 കോടി

യു.എ.ഇ.-26.68 കോടി

യു.എസ്.എ.-14.79 കോടി

കുവൈറ്റ്-4.39 കോടി

സൗദി അറേബ്യ-4.38 കോടി

ബഹ്‌റൈൻ-2.09 കോടി

ഒമാൻ-1.49 കോടി

ഇംഗ്ലണ്ട്-1.40 കോടി

ഓസ്‌ട്രേലിയ-87.58 ലക്ഷം

സൗത്ത് ആഫ്രിക്ക-31.03 ലക്ഷം

കാനഡ-28.61 ലക്ഷം

സിംഗപൂർ-18.17 ലക്ഷം

ബംഗ്ലാദേശ്-10.01 ലക്ഷം

റഷ്യ-4.59 ലക്ഷം

പ്രവാസി അസോസിയേഷൻ ഇന്ത്യ-77.51 ലക്ഷം

ചൈനയിലെ ഇന്ത്യൻ എംബസി-5.33 ലക്ഷം.

Content Highlights: foreign persons- flood aid