തിരുവനന്തപുരം: കന്നുകാലി, കോഴിവളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്കും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കും ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവായി.

സർക്കാർ, പൊതുമേഖലാ, ഗ്രാമവികസന, സഹകരണ മേഖലകളിലെ ബാങ്കുകൾ, പ്രാഥമിക സഹകരണസംഘങ്ങൾ, കേരള സംസ്ഥാന പിന്നാക്കവികസന കോർപ്പറേഷൻ, പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ, മഹിളാ വികസന കോർപ്പറേഷൻ എന്നീ ധനകാര്യസ്ഥാപനങ്ങളിൽനിന്നു ലഭിച്ച കാർഷികവായ്പകൾക്ക് പലിശയിനത്തിൽ പരമാവധി 5,000 രൂപ ധനസഹായം അനുവദിക്കും.

ആനുകൂല്യം ലഭിക്കുന്നതിനായി അതത് പ്രദേശത്തെ മൃഗാശുപത്രിയുമായി ഉടൻ ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

content highlights: financial assistance to farmers