പത്തനംതിട്ട: പാസ്‌പോർട്ട് അപേക്ഷകരെ കബളിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റുകൾ വ്യാപകമാകുന്നു. ഇത്തരം വെബ്‌സൈറ്റുകളിൽ അപേക്ഷ നൽകി ഒട്ടേറെ ആളുകൾക്ക് പണംനഷ്ടപ്പെട്ടതായാണു പരാതി.

ഇതിനെത്തുടർന്ന് വ്യാജ വെബ്‌സൈറ്റുകൾക്കെതിരേ പാസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. അതോറിറ്റിയുടെ വെബ്സൈറ്റുകളിലെല്ലാം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്ക് വ്യാജ വെബ്‌സൈറ്റുകൾ അപേക്ഷ സ്വീകരിച്ച് പണംതട്ടുന്നതായാണു പരാതികൾ.

കേന്ദ്രസർക്കാർ ഒട്ടേറെ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചാണ് പാസ്‌പോർട്ടിനുള്ള വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനുസമാനമായ രൂപരേഖയും സർക്കാരിന്റെതെന്നു തോന്നിക്കുന്ന തരത്തിലുമാണ് വ്യാജസൈറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തിൽ അക്ഷയകേന്ദ്രങ്ങളും സി.എസ്.സി.കളും മാത്രമാണ് പാസ്‌പോർട്ട് എടുക്കാൻ അനുമതിയുള്ള ഏജൻസികൾ. എന്നാൽ, വെബ്‌സൈറ്റിൽ ആർക്കും കയറി അപേക്ഷ നൽകാം. ഇതു മുതലെടുത്താണ് വ്യാജസൈറ്റുകൾ തട്ടിപ്പുനടത്തുന്നത്.

Fake alert

http://www.passportindia.gov.in/ എന്നതാണ് പാസ്‌പോർട്ടെടുക്കാനുള്ള ഔദ്യോഗിക വെബ്‌സൈറ്റ്. ഇതിനോട് ഏറെ സാമ്യമുള്ള തരത്തിലാണ് വ്യാജ വെബ്‌സൈറ്റുകൾ തയ്യാറാക്കിയിട്ടുള്ളത്.

Content Highlights: Fake websites in passport