കലഞ്ഞൂർ: പാടം വണ്ടണിയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു.തിങ്കളാഴ്ച രാത്രി പത്തുമണിയോടെ വിജനമായ സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. എറിഞ്ഞതാണോ പൊട്ടിയതാണോ എന്ന് വ്യക്തമായിട്ടില്ല. സ്ഥലത്ത് രണ്ട് ബൈക്കുകളും തകർന്നനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് അടിച്ചുതകർത്തതോ സ്ഫോടനത്തിൽ തകർന്നതോ എന്നതറിയാനും പരിശോധനകൾ വേണ്ടിവരും.

image
പൊട്ടിത്തെറിച്ച സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങള്‍

ബൈക്കുകളുടെ സമീപത്ത് സ്ഫോടകവസ്തുക്കൾ വീണ് പൊട്ടിയതിന്റെ അവശിഷ്ടങ്ങൾ കിടപ്പുണ്ട്. അഞ്ച് ദിവസം മുൻപാണ് പാടം വനമേഖലയിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. ഇതിനെത്തുടർന്ന് പോലീസിന്റെയും വനംവകുപ്പിന്റെയും പരിശോധനകൾ പ്രദേശത്ത് നടന്നുവരുകയാണ്. കൂടൽ സി.ഐ. സജീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.

content highlights: explosive blast padam vandani