കൊടുമൺ: മാധ്യമങ്ങളല്ല, അവരുടെ ഉപ്പൂപ്പമാർ വന്നാലും പേടിക്കുന്ന ആളല്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് മന്ത്രി കെ.ടി. ജലീൽ. കേരളത്തിലെ മാധ്യമങ്ങൾ വികസന വിരോധികളാണ്. മാധ്യമങ്ങളുടെ എതിർപ്പുകാരണം കേരളത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ വേണ്ടെന്നുവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിലെ കൊടുമണ്ണിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.