തിരുവനന്തപുരം: നിയുക്ത വ്യവസായമന്ത്രി ഇ.പി. ജയരാജൻ ചൊവ്വാഴ്ച രാവിലെ പത്തിന് സത്യപ്രതിജ്ഞചെയ്യും. പന്തലും മറ്റുമൊഴിവാക്കി രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ലളിതമായ രീതിയിലാകും ചടങ്ങ്. 200 പേരെമാത്രമാണ് ക്ഷണിച്ചിട്ടുള്ളത്.

രാവിലെ 11-നു നടക്കുന്ന മന്ത്രിസഭായോഗത്തിൽ ജയരാജൻ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 19-ന് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്ക് പോകും. മുഖ്യമന്ത്രിയുടെ ചുമതല ജയരാജനു കൈമാറിയേക്കുമെന്നാണ് സൂചന.

നേരത്തേ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പിലേക്ക് തിരിച്ചെത്തുമ്പോൾ സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ്‌വിച്ചിലെ ഓഫീസ് ജയരാജന് അനുവദിച്ചേക്കും.