Elderly manമുണ്ടക്കയം: മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്ന വയോധികൻ മരിച്ച സംഭവത്തിൽ മകനെ പോലീസ് അറസ്റ്റുചെയ്തു. ഭക്ഷണവും പരിചരണവും കിട്ടാതെ വന്നത് മകന്റെ വീഴ്ചയാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. വണ്ടൻപതാൽ അസംബനി തൊടിയിൽ വീട്ടിൽ പൊടിയൻ (80) മരിച്ചസംഭവത്തിലാണ് മകൻ റെജിയെ അറസ്റ്റുചെയ്തത്.

ഭാര്യ അമ്മിണി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദിവസങ്ങളായി പൊടിയൻ പട്ടിണിയിലായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുടലിൽ ആഹാരത്തിന്റെ അംശമേ കണ്ടെത്താനായില്ല. കൈയ്ക്ക്‌ സ്വാധീനക്കുറവുള്ള പൊടിയന് തനിയെ ആഹാരം കഴിക്കാനാവില്ല. അമ്മിണിക്ക് മാനസികാരോഗ്യപ്രശ്നമുള്ളതിനാൽ മകനാണ് ആഹാരം നൽകേണ്ടിയിരുന്നത്. അതുണ്ടായില്ലെന്നാണ് കണ്ടെത്തൽ.

Content Highlights: Elderly man dies: Son arrested