ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, ഇറ്റലിയിൽനിന്നെത്തിയവരുടെ മാതാപിതാക്കളുടെ ആരോഗ്യനില മെച്ചപ്പെട്ടു. പ്രത്യേകനിരീക്ഷണ വിഭാഗത്തിലെ തീവ്രപരിചരണ യൂണിറ്റിൽ കഴിയുന്ന ഇവർ ഇരിക്കാനും ആഹാരം കഴിക്കാനും തുടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാംദിവസം വയോധികനായ ഒരാൾക്ക് നിശ്ശബ്ദ ഹൃദയാഘാതമുണ്ടായെങ്കിലും കൃത്യസമയത്ത് കണ്ടെത്തിയതിനാൽ രക്ഷിക്കാനായി.

പ്രായാധിക്യവും രോഗങ്ങളും മൂലം അവശനിലയിലാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇവരുടെ സ്രവം വീണ്ടും പരിശോധനയ്ക്കയച്ചു. ഇത് നെഗറ്റീവായാൽ 24 മണിക്കൂർ കഴിയുമ്പോൾ മൂന്നാമതും അയക്കും. അതും നെഗറ്റീവായാൽ വീട്ടിലേക്കു വിടും.

Content Highlights: Elderly couple having corona virus infection getting well, may return to home soon