എടപ്പാള്‍: കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ കോഴിക്കോട്ടെ സ്വീകരണത്തിലെ തിരക്കിനിടെ പോലീസുകാരന്റെ ബൂട്ടു കൊണ്ടുള്ള ചവിട്ടേറ്റ് ബി.ജെ.പി. സംസ്ഥാന ജന.സെക്രട്ടറി ശോഭ സുരേന്ദ്രന് പരിക്ക്.
 
രണ്ട് കാല്‍ വിരലുകളിലെ നഖങ്ങള്‍ അടര്‍ന്നുപോയി. ഒരു ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
 
ഇതുമൂലം ഞായറാഴ്ച ജന്മനാട്ടില്‍ നടന്ന സ്വീകരണങ്ങളില്‍ ശോഭ സുരേന്ദ്രന് പങ്കെടുക്കാനായില്ല.