പത്തനംതിട്ട: കിഫ്ബിയിൽ അന്വേഷണം നടത്തുന്ന ഇ.ഡി.ക്ക്‌ തന്നെ അറസ്റ്റ് ചെയ്യാമെന്നും ജാമ്യമെടുക്കില്ലെന്നും തോമസ് ഐസക്‌.

തിരഞ്ഞെടുപ്പിന് മുമ്പ് ഇ.ഡി. വിളിപ്പിച്ചാലും പോകില്ല. കിഫ്ബി വഴി കേരളത്തിലുണ്ടായ വികസനം തുടരണമോയെന്ന് ഏപ്രിൽ ആറിന് ജനങ്ങൾ തീരുമാനിക്കും. കിഫ്ബിയിലെ പതിനായിരം കോടി ചെലവഴിച്ചപ്പോൾതന്നെ കേന്ദ്ര സർക്കാരിന് ഭയമായി.

കേരളം വളർന്നാൽ ബി.ജെ.പി.ക്ക് സ്ഥാനമില്ലെന്ന പേടിയാണ് അവർക്ക്. സി.എ.ജി.യെ വിട്ട് വിരട്ടാൻ നോക്കിയതിന് നിയമസഭ വിരട്ടിവിട്ടു. ഭരണഘടന ലംഘിച്ചെങ്കിൽ ഇ.ഡി.യല്ല കോടതിയാണ് നോക്കേണ്ടത്. ബി.ജെ.പി. കേരളത്തിൽ അധികാരത്തിലെത്തില്ലെന്ന് മാത്രമല്ല പ്രതിപക്ഷത്തുപോലും ഇരിക്കില്ലെന്നും തോമസ് ഐസക്‌ പറഞ്ഞു.