പാലാ: മാണി സി.കാപ്പന്റെ മകനാണെന്ന വ്യാജേന മദ്യപിച്ചെത്തി വീടുകയറുന്ന അജ്ഞാതനെ കണ്ടാൽ പോലീസിൽ ഏൽപ്പിക്കണമെന്ന് യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി.

മാണി സി.കാപ്പനെതിരേ അപരനെ ഇറക്കിയത് കൂടാതെയാണ് പരാജയപ്പെടുത്താമെന്ന മിഥ്യാധാരണയിൽ കുതന്ത്രങ്ങളുമായി ഒരു വിഭാഗം രംഗത്തിറങ്ങിയിരിക്കുന്നതെന്ന് യോഗം ആരോപിച്ചു. മദ്യപിച്ചെത്തുന്നയാൾ താൻ മാണി സി.കാപ്പന്റെ മകനാണെന്നും വോട്ടു തേടി വന്നതാണെന്നുമാണ്‌ പറയുന്നത്.

പലയിടങ്ങളിൽ ഇങ്ങനെ പലരെയും രംഗത്തിറക്കിയിട്ടുണ്ടെന്ന്‌ യു.ഡി.എഫ്‌. ആരോപിക്കുന്നു. കൊഴുവനാലിൽ ആണ് മദ്യപിച്ച്‌ അവശനായ ആൾ എത്തിയത്. മാണി സി.കാപ്പന് മൂന്ന് മക്കളാണ് ഉള്ളത്. ഒരാണും രണ്ട് പെണ്ണും. മകൻ കാനഡയിൽ മെക്കാനിക്കൽ എൻജിനീയറാണ്. നിലവിൽ നാട്ടിൽ ഇല്ല. മാണി സി.കാപ്പന്റെ മകനാണെന്ന് പറഞ്ഞ് വീട് കയറുന്ന വ്യാജന്മാരെ കണ്ടാൽ പോലീസിലോ യു.ഡി.എഫ്. ഓഫീസിലോ അറിയിക്കണമെന്ന് യോഗം അഭ്യർഥിച്ചു.

content highlights: drunken man pretending as mani c kappan's son reaches houses of voters alleges udf