തിരുവനന്തപുരം: 2017-ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം പ്രമുഖ മാധ്യമപ്രവർത്തകനും ഗ്രന്ഥകർത്താവുമായ ടി.ജെ.എസ്. ജോർജിന്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പനചെയ്ത ശില്പവും അടങ്ങിയതാണ് പുരസ്കാരം.

മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിന് സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ ബഹുമതിയാണിത്. ജൂലായ് ഒന്നിന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.

ഡോ. സെബാസ്റ്റ്യൻ പോൾ അധ്യക്ഷനും പാർവതീദേവി, എൻ.പി. രാജേന്ദ്രൻ എന്നിവർ അംഗങ്ങളും ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കൺവീനറുമായ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

Content Highlights: deshabhimani kesari award,  tjs george