തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ദുര്‍ബലമാകുന്നു. തിരുവനന്തപുരത്തിന് 380 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിലേക്ക് നിങ്ങുന്ന ന്യൂനമര്‍ദം ലക്ഷദ്വീപ് മേഖലയില്‍ ചെറിയ നാശം വിതച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നു.
മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തിലാണ് ന്യൂനമര്‍ദം ഈ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും തീവ്രത കൈവരിക്കില്ലെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. അറബിക്കടലില്‍ത്തന്നെ ഇത് ദുര്‍ബലമാകുമെന്നാണ് കരുതുന്നത്.
കേരളതീരത്ത് നാശംവിതയ്ക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും വടക്ക്-പടിഞ്ഞാറ് മേഖലയിലേക്ക് നീങ്ങിയത് ആശ്വാസമായി. അതേസമയം, കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് തുടരുന്നുണ്ട്. കേരള തീരത്ത് വ്യാഴാഴ്ച 65 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപിലും അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയിലും കാറ്റിന്റെ വേഗം 65 കിലോമീറ്റര്‍ വരെയായിരിക്കും.
തെക്കന്‍ തമിഴ്‌നാട്, കന്യാകുമാരി, മാലദ്വീപ്, കേരളം, ലക്ഷദ്വീപ് മേഖലയിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ചവരെ കടലിലിറങ്ങരുതെന്നാണ് മുന്നറിയിപ്പ്.
കേരളത്തിലും ലക്ഷദ്വീപിലും വ്യാഴാഴ്ചയും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും പലയിടത്തും ബുധനാഴ്ച ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചു.