തിരുവനന്തപുരം: നിലവിൽ ശാന്തമായ ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ്‌ നടക്കുന്നതെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. അസോസിയേഷൻ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സിന്റെ (എ.കെ.ജി.സി.ടി.) 63-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി ഭരണഘടനാ െബഞ്ചിന്റെ പരിഗണനയിലുള്ള ശബരിമല വിഷയത്തിൽ കോടതിവിധി ഉണ്ടായാലും എല്ലാവരുമായി കൂടിയാലോചിച്ചേ തുടർനടപടി സ്വീകരിക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് എൽ.ഡി.എഫിന്റെ നിലപാട്.

എന്നാൽ, ആദ്യം വിധിയെ സ്വാഗതംചെയ്ത കോൺഗ്രസും ബി.ജെ.പി.യും സംസ്ഥാന സർക്കാരിനെ ആക്രമിക്കാനായി പിന്നീട് നിലപാട് മാറ്റി. എൻ.എസ്.എസിന് അന്നും ഇന്നും ഒരേ നിലപാടാണ്. അവരുടെ നിലപാട് അവസരവാദപരമല്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

content highlights: deliberate attempt to create issue in sabarimala alleges kodiyeri