ആലപ്പുഴ: 2015-മുതൽ 2021-ഫെബ്രുവരിവരെ സംസ്ഥാനത്ത് കസ്റ്റംസ് പിടിച്ചെടുത്തത്‌ 1,327 കിലോ സ്വർണം. 2019-20 കാലത്തുമാത്രം 533.91 കിലോ സ്വർണം പിടികൂടി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്കു ലഭിച്ച മറുപടിയിലാണ് വിവരങ്ങളുള്ളത്. ഇക്കാലയളവിൽ രജിസ്റ്റർചെയ്തത് 2,224 കേസുകളാണ്. വിമാനത്താവളങ്ങളിൽനിന്നും അല്ലാതെയും കസ്റ്റംസ് പിടികൂടിയ കേസുകളാണിവ. കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ 2019-20 കാലഘട്ടത്തിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതും കൂടുതൽ സ്വർണം പിടികൂടിയിരിക്കുന്നതും.

വർഷം കേസുകൾ കിലോ മതിപ്പുവില(ലക്ഷത്തിൽ)

2015-16,  69, 97.62,  2205.43

2016-17,  66,  46.09,  1333.845

2017-18,  242,  103.57,  2899.04

2018-19,  638,  350.53, 7038.43

2019-20, 799, 533.91, 18582.06

2020-21,  410,  195.34,  8003.427