മഞ്ചേരി: ആയുധം താഴെവെക്കാൻ തയ്യാറാണെങ്കിൽ ബംഗാളിലേതുപോലെ കേരളത്തിലും സി.പി.എമ്മുമായി ഐക്യത്തിന് തയ്യാറാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
ബി.ജെ.പി.ക്കും ആർ.എസ്.എസിനുമെതിരേ ജനാധിപത്യ മതേതര കക്ഷികളുമായി സഹകരിക്കാൻ കോൺഗ്രസ് തയ്യാറാണ്. സഹകരിക്കാൻ സി.പി.എം. തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തയ്യാറുണ്ടെങ്കിൽ മറ്റുകാര്യങ്ങൾ പിന്നീട് സംസാരിക്കാം. മുഖ്യമന്ത്രി പറഞ്ഞാൽ ഈ നാട്ടിൽ അക്രമമുണ്ടാകില്ല. ആയിരം ദിവസംകൊണ്ട് ഒരുനേട്ടവും ഉണ്ടാക്കാൻ സാധിക്കാത്ത മുഖ്യമന്ത്രി ഈയൊരു പ്രസ്താവന നടത്തിയാൽമതി മുഖംരക്ഷിക്കാനെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോൺഗ്രസുമായി 50 വർഷത്തെ ബന്ധം മുസ്ലിംലീഗിനുണ്ട്. മൂന്നാംസീറ്റിന്റെ കാര്യത്തിൽ സൗഹാർദപരമായ സമീപനം ലീഗ് സ്വീകരിക്കും. മക്കൾ രാഷ്ട്രീയത്തിനെതിരേയും മലബാറിനുപുറത്തുള്ള സ്ഥാനാർഥികളെ വയനാട്ടിൽ നിർത്തുന്നതിനെതിരേയും കെ.എസ്.യു. ജില്ലാകമ്മിറ്റികൾ നടത്തിയ വിമർശനം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അത്തരത്തിലുള്ള പ്രമേയങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Content Highlights: CPM Congress Alliance in Kerala Mullappally say congress ready