ഇരിട്ടി: കഴിഞ്ഞദിവസം പാലക്കാട്ട് 500 കിലോ കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെയും സഹോദരനെയും കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കോളിക്കടവ് ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി ആഞ്ഞോളി ഹൗസിൽ എ.സുഭിലാഷ്, സഹോദരൻ മുത്തു എന്ന സുബിത്ത് എന്നിവരെയാണ് മൈസൂരുവിൽനിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.
അഞ്ചരക്കണ്ടി കോവിഡ് സെന്ററിലെ 108 ആംബുലൻസ് ഡ്രൈവറാണ് സുഭിലാഷ്. ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) സംസ്ഥാന ട്രഷററും ജില്ലാ സെക്രട്ടറിയുമാണ്. ഇയാൾക്കും സഹോദരനുമെതിരേ നിരവധി കേസുകൾ നിലവിലുണ്ട്.