തിരുവനന്തപുരം: പാലാ ബിഷപ്പ് പ്രകടിപ്പിച്ചത് തന്റെ സഭയിൽപ്പെട്ട വിശ്വാസികളുടെ ഉത്കണ്ഠയും വേദനയുമാണെന്ന് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സഭയുടെ വികാരം മനസ്സിലാക്കാനും വിഷയം ചർച്ചചെയ്യാനുമുള്ള സാമാന്യമര്യാദ മുഖ്യമന്ത്രിയെന്നനിലയിൽ പിണറായി വിജയൻ കാട്ടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തീവ്രവാദത്തിന് ശക്തിപകരുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രണയം, മയക്കുമരുന്ന് തുടങ്ങിയ പ്രലോഭനങ്ങളിലൂടെ മതംമാറ്റുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് പൊതുചർച്ച നടത്താൻ ഇവർ തയ്യാറാകുന്നില്ല. പ്രശ്നം ഉന്നയിച്ചവരെ ചെളിവാരിയെറിഞ്ഞ് വിഷയം തമസ്കരിക്കുകയാണ് സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ലക്ഷ്യമെന്നും കുമ്മനം പറഞ്ഞു.