പുനലൂർ: ഇനിമുതൽ അക്രമങ്ങൾക്ക് പകരം നടത്തുന്ന പ്രത്യാക്രമണങ്ങൾക്ക് പാർട്ടി പിന്തുണയില്ലെന്ന് അണികളോട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ഇനി സംഘർഷമോ അക്രമമോ നടത്തരുതെന്നും അത്തരം അക്രമങ്ങൾ വഴിയുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം അവർതന്നെ കണ്ടെത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കാസർകോട്ടെ ഇരട്ടക്കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ല. കൊലപാതകം ചെയ്യുന്നവരെ പാർട്ടി സംരക്ഷിക്കുകയുമില്ല. പെട്ടുപോയവർക്ക് വിഷമമുണ്ടാകും. ഈ വിഷമം പലവിധ പ്രതികരണങ്ങളായി പുറത്തുവരും. അതിനൊന്നും പാർട്ടിക്ക്‌ ഉത്തരവാദിത്വമില്ല. ഇതൊന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കുകയുമില്ല -പുനലൂരിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു കോടിയേരി.

content highlights: CPIM, political murders,  Kerala