തിരുവനന്തപുരം: സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെതിരേ അച്ചടക്ക നടപടി എടുക്കാൻ സംസ്ഥാന എക്സിക്യുട്ടിവിൽ ധാരണയായി. പാർട്ടി മുഖപത്രത്തെ വിമർശിച്ച ശിവരാമനെ പരസ്യമായി ശാസിക്കാനാണ് തീരുമാനം.

വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാന കൗൺസിലിൽ ശിവരാമന്റെ വിശദീകരണംകൂടി കേട്ടശേഷമാകും അന്തിമതീരുമാനം.

വിമർശനത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള ശിവരാമന്റെ മറുപടി തള്ളിയാണ് എക്സിക്യുട്ടിവ് ധാരണയിലെത്തിയത്. എന്നാൽ സ്വന്തം ഘടകത്തിൽ നേരിട്ട് വിശദീകരണത്തിന് അവസരം നൽകിയ ശേഷം തീരുമാനം എടുക്കുന്നതാണ് സി.പി.ഐ.യുടെ സംഘടനാരീതി. ശ്രീനാരായണഗുരുജയന്തി ദിവസം പാർട്ടിപത്രത്തിൽ ഗുരുവിന്റെ ചിത്രവുംമറ്റും മെച്ചപ്പെട്ടരീതിയിൽ നൽകിയില്ലെന്ന് കുറ്റപ്പെടുത്തിയതാണ് നടപടിയിലേക്ക് നയിച്ചത്.

content highlights: cpi to take action against kk sivaraman