തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സി.പി.എം. 23,12,90,643 രൂപ നൽകി. ഓഗസ്റ്റ് 13 മുതൽ 18 വരെ സംസ്ഥാന വ്യാപകമായി നടന്ന ഫണ്ട് ശേഖരണത്തിലൂടെ സമാഹരിച്ചതാണ് ഈ തുക. കഴിഞ്ഞ വർഷം 34 കോടി രൂപ സി.പി.എം. നല്കിയിരുന്നു.

വിവിധ ജില്ലകളിൽനിന്നു സമാഹരിച്ച തുക: കാസർകോട്- 7930261 രൂപ, കണ്ണൂർ- 64642704, വയനാട്- 5600000, കോഴിക്കോട്- 24620914, മലപ്പുറം- 25586473, പാലക്കാട്- 17074223, തൃശ്ശൂർ- 20557344, എറണാകുളം- 16103318, ഇടുക്കി- 6834349, കോട്ടയം- 6116073, ആലപ്പുഴ- 7753102, പത്തനംതിട്ട- 2626077, കൊല്ലം- 11200386, തിരുവനന്തപുരം- 14645419.

content highlights: CPI(M) donates Rs 23.12 crore to CMDRF