കൊച്ചി: രാജ്യത്താകെ ഗോവധം നിരോധിക്കണമെന്ന് സ്വാമി അഗ്നിവേശ്. മാംസത്തിനായി പശുക്കളെ വില്‍ക്കുന്നതും നിരോധിക്കണം. തെരുവില്‍ മേയാന്‍ വിടുന്ന പശുക്കള്‍ മാലിന്യവും പ്ലാസ്റ്റിക്കുമെല്ലാം ഭക്ഷിക്കുന്ന അവസ്ഥയുണ്ട്. അത്തരം സാഹചര്യമൊരുക്കുന്നത് നിയമംകൊണ്ട് തടയണമെന്നും അദ്ദേഹം 'മാതൃഭൂമി'യോടു പറഞ്ഞു.
കൊച്ചിയില്‍ നേച്ചര്‍ലൈഫ് ദേശീയസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തിനെത്തിയതാണ് സ്വാമി അഗ്നിവേശ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:
നിയന്ത്രണം വേണ്ട
എന്തു കഴിക്കണമെന്നും ധരിക്കണമെന്നും സംസാരിക്കണമെന്നുമൊക്കെ തീരുമാനിക്കാന്‍ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. മതങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമൊന്നും ഇതില്‍ തീരുമാനമെടുക്കാനാകില്ല. അതിനുള്ള അവകാശമില്ല. ആരെക്കൊണ്ടും നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കാനാകില്ല. മറ്റുള്ളവര്‍ക്ക് ദ്രോഹത്തിന് കാരണമാകരുത് സ്വന്തം പ്രവൃത്തികളെന്ന് ഉറപ്പുവരുത്തണം.
ഹാദിയയ്ക്ക് പിന്തുണ
പൂര്‍ണമായും ഹാദിയയെ പിന്തുണയ്ക്കുന്നു. ഹാദിയ ഇസ്ലാം മതത്തിലേക്ക് മാറിയത് അവരുടെ സ്വാതന്ത്ര്യമാണ്. പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, കല്യാണം കഴിക്കാന്‍ മതം മാറുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. പ്രണയത്തില്‍ മതത്തിന് എന്തു സ്ഥാനമാണുള്ളത്. മതംമാറ്റത്തിന് നിര്‍ബന്ധിക്കുന്നതും അംഗീകരിക്കാനാകില്ല.
സര്‍ക്കാര്‍ സ്‌കൂളില്‍ പോകട്ടെ
മന്ത്രിമാരും ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുെമല്ലാം സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണം. രാജ്യത്തിന്റെ ഉന്നമനത്തിനുള്ള ശ്രമങ്ങള്‍ മേല്‍ത്തട്ടില്‍ തന്നെ തുടങ്ങണം. സര്‍ക്കാരില്‍നിന്ന് ശമ്പളം വാങ്ങുന്നവര്‍ കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് ശരിയല്ല. ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന്് ശമ്പളം വാങ്ങുന്നവര്‍ സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് നല്ല നടപടിയല്ല.
വേണം തുല്യപരിഗണന
ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരേയുള്ള പോരാട്ടത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമെല്ലാം അവകാശമുണ്ട്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വേതനം ലഭിക്കാത്ത സാഹചര്യമുണ്ട്. ജനപ്രതിനിധികളുടെയും ജഡ്ജിമാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും വേതനം കാലാകാലം പരിഷ്‌കരിക്കുന്നുണ്ട്. താഴെക്കിടയിലുള്ളവര്‍ക്ക് ഇത് ബാധകമാകുന്നില്ല.