തിരുവനന്തപുരം: കോവിഡ് മരണസർട്ടിഫിക്കറ്റിനായി ആദ്യദിനം വന്നത് ഇരുനൂറോളം അപേക്ഷകൾ. കോവിഡ് മരണം സംബന്ധിച്ച് പരാതിയുള്ളവർക്കും നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ആണ് അപേക്ഷ ക്ഷണിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിവരെ 184 അപേക്ഷകളാണ് വന്നത്. https://covid19.kerala.gov.in/deathinfo/ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. 30 ദിവസത്തിനുള്ളിൽ ഓൺലൈനിലൂടെത്തന്നെ അപേക്ഷയിൽ തീരുമാനമെടുക്കും.

സംസ്ഥാനത്ത് ഇതുവരെ 26,258 കോവിഡ് മരണമാണ് ഔദ്യോഗിക കണക്ക്. രേഖകൾ ഇല്ലാത്തതുമൂലം ഉൾപ്പെടുത്താത്ത 7000 മരണങ്ങൾകൂടി ഉണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ഇതിനാൽ ഇനിയും കൂടുതൽ അപേക്ഷകൾ വന്നേക്കും.