തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങി. മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 23 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

സെപ്റ്റംബർ 12 മുതൽ 18 വരെ ശരാശരി 1,96,657 പേർ ചികിത്സയിലുണ്ടായിരുന്നതിൽ രണ്ടുശതമാനംപേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകൾ ആവശ്യമായിവന്നത്. ഐ.സി.യു. ആവശ്യമായത് ഒരുശതമാനം രോഗികൾക്കുമാത്രമാണ്. ഈ കാലയളവിൽ, മുൻ ആഴ്ചയുമായി താരതമ്യംചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ

ശരാശരിയിൽ 40,432 പേരുടെ കുറവുണ്ടായിട്ടുണ്ട്.

വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരിൽ 90 ശതമാനംപേർക്ക് ആദ്യഡോസ് നൽകിക്കഴിഞ്ഞു. 37.6 ശതമാനംപേർ രണ്ടാം ഡോസും സ്വീകരിച്ചു.