തിരുവനന്തപുരം: ശശി തരൂർ എം.പി.ക്കും 85 വയസ്സുള്ള അമ്മയ്ക്കും സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. ഡൽഹിയിലെ വസതിയിൽ ക്വാറന്റീനിലാണ്.

ശശി തരൂരും അമ്മയും ഏപ്രിൽ എട്ടിന് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചിരുന്നു. സഹോദരി അമേരിക്കയിൽ െവച്ച് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം ട്വീറ്റുചെയ്തു.

മൂന്നുദിവസം മുമ്പ് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് പരിശോധന നടത്തിയത്.