തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നിലവിൽവന്നെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണായിരിക്കും. അവശ്യസർവീസുകൾമാത്രമേ അനുവദിക്കൂ. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്‌സൽ, ടേക്ക് എവേ സംവിധാനങ്ങൾ ഉണ്ടാകില്ല. ഹോം ഡെലിവറിമാത്രം.

പൊതുഗതാഗതം രണ്ടുദിവസങ്ങളിലും ഉണ്ടാകില്ല. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും അവിടെനിന്നുവരുന്നവർക്കും ടാക്സി ഉൾപ്പെടെയുള്ളവ ഉപയോഗിക്കാം. ടിക്കറ്റ് കാണിക്കണം. നിർമാണപ്രവൃത്തികൾ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്താം. അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ അറിയിച്ചിരിക്കണം.

 

Content Highlights:Complete lockdown in Kerala on Saturday and Sunday