തിരുവനന്തപുരം: സാമുദായിക വിദ്വേഷങ്ങൾക്കു വഴിയൊരുക്കുന്നതരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ നിരീക്ഷിച്ച് പോലീസ്.

ലൗജിഹാദ്, നർക്കോട്ടിക് ജിഹാദ് എന്നിവ വിവാദമായതിനുപിന്നാലെ സാമൂഹികമാധ്യമങ്ങളിൽ വർഗീയവിഷം നിറച്ചുള്ള വാദപ്രതിവാദങ്ങൾ അരങ്ങേറുന്നുണ്ട്. വാട്സാപ്പ്, ഫെയ്സ്ബുക്ക്, യുട്യൂബ് ചാനലുകൾ, ക്ലബ് ഹൗസ് എന്നിവവഴിയുള്ള വ്യാജ പ്രചാരണങ്ങളും ചർച്ചകളും നടക്കുന്നു.

കഴിഞ്ഞദിവസങ്ങളിലായി ഒട്ടേറെ വ്യാജ ഐ.ഡി.കളിലൂടെയുംമറ്റും സാമൂഹികമാധ്യമങ്ങളിൽ മതസ്പർധയുണ്ടാക്കുന്ന തരത്തിലുള്ള വീഡിയോകളും ശബ്ദക്ലിപ്പുകളും പ്രചരിക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് സംസ്ഥാന പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണ വിഭാഗവും സ്പെഷ്യൽബ്രാഞ്ചും ഇത്തരം ഐ.ഡി.കളിൽനിന്നുള്ള പോസ്റ്റുകൾ നിരീക്ഷണത്തിലാക്കിയത്.