തിരുവനന്തപുരം: വിദ്യാഭ്യാസം ഡിജിറ്റൽ മാധ്യമങ്ങളിലേക്കു മാറിയപ്പോൾ അധ്യാപകരുടെ ജോലിഭാരംകൂടുന്ന സാഹചര്യമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സ്കൂളുകൾ അടച്ചിടേണ്ടിവന്നിട്ടും അധ്യയനം മുന്നോട്ടുപോയത് അധ്യാപകരുടെ ആത്മാർഥതയും കഠിനാധ്വാനവും കൊണ്ടാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ അധികംതാമസിയാതെ തുറക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി അധ്യാപകദിനസന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

പുതിയ അധ്യയനരീതി സ്വായത്തമാക്കാൻ അധ്യാപകർതന്നെ വിദ്യാർഥികളായി മാറേണ്ടിവന്നു. എന്നാൽ, വെല്ലുവിളികളെല്ലാം മറികടന്ന് വിദ്യാഭ്യാസം ഉറപ്പുവരുത്താൻ അവർക്കുസാധിച്ചു. എല്ലാ അധ്യാപകരേയും ഹൃദയപൂർവം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.