കാസർകോട്: കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെത്തുടർന്ന് അന്തരീഷം കലുഷിതമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച ജില്ലയിലെത്തും. രാവിലെ 10-ന് കാസർകോട്ട് സി.പി.എമ്മിന്റെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിടലും 11-ന് കാഞ്ഞങ്ങാട്ട് സർക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനവുമാണ് പരിപാടി. കൊല്ലപ്പട്ടവരുടെ വീടുസന്ദർശനം പരിപാടിയിലില്ല. നിലവിലെ അന്തരീഷത്തിൽ സന്ദർശിക്കാൻ ഉദ്ദേശ്യമില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ അറിയിച്ചു.

കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് ഒരു കിലോമീറ്റർ അകലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തുന്നുണ്ട്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഡിവൈ.എസ്.പി. ഓഫീസിലേക്കാണ് മാർച്ച്.

content highlights: cm in kasargod, kasargod double murder, pinarayi vijayan