കൊച്ചി: മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുക്കാനുള്ള തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് തടഞ്ഞ നടപടി ഹൈക്കോടതി രണ്ട് മാസത്തേക്കു നീട്ടി.സോളാര്‍ കമ്മിഷന്‍ മുമ്പാകെ സരിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഇതിനെതിരെ മുഖ്യമന്ത്രിയും മന്ത്രി ആര്യാടനും റിവിഷന്‍ ഹര്‍ജി നല്‍കി. ഇതിലാണ് ജസ്റ്റിസ് പി.ഡി. രാജന്റെ ഇടക്കാല ഉത്തരവ്.

നേരത്തെ ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിജിലന്‍സ് കോടതി ഉത്തരവ് രണ്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് കാലാവധി നീട്ടി നല്‍കിയത്.