കട്ടപ്പന: പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്ന്‌ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് സുരേഷ് ഗോപി എം.പി. എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല. സർക്കാർ ഇടപെടൽ രാജ്യതാത്‌പര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ അപ്പോൾ പ്രതികരിക്കാമെന്നും സ്മൃതികേരളം ഇടുക്കി ജില്ലാതല ഉദ്ഘാടനത്തിനായി കാഞ്ചിയാറിലെത്തിയ സുരേഷ് ഗോപി പറഞ്ഞു.