ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ജനവിധി ആർക്കൊപ്പമെന്ന് വ്യാഴാഴ്ച അറിയാം. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ രാവിലെ എട്ടുമുതൽ വോട്ടെണ്ണൽ ആരംഭിക്കും. എട്ടരയ്ക്ക് ആദ്യ ഫലസൂചനകൾ ലഭിക്കും. പത്തരയോടെ ആരാവും ചെങ്ങന്നൂരിന്റെ നായകനെന്ന് അറിയാം. 12 മണിയോടെ പൂർണഫലം അറിയാൻ സാധിക്കും.

വോട്ടെണ്ണലിന്റെ ഓരോഘട്ടവും അപ്പപ്പോൾ www.mathrubhumi.com ൽ ലഭിക്കും.