കരുനാഗപ്പള്ളി : കേന്ദ്രസർക്കാർ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വർഗീയതയ്ക്കെതിരേ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രത്തെ വളച്ചൊടിക്കാനും സ്വാതന്ത്ര്യസമരത്തെ തമസ്കരിക്കാനുമാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നത്. മഹാത്മാഗാന്ധിയെയും നെഹ്‌റുവിനെയുമെല്ലാം അവർ തമസ്കരിക്കാൻ ശ്രമിക്കുന്നു. ഗാന്ധിയെക്കാൾ വലുത് ഗോൾവർക്കറും സവർക്കറുമാണെന്നവർ പറയുന്നു. വർഗീയതമാത്രം ആളിക്കത്തിച്ച് അധികാരത്തിലെത്തിയ മോദി ഭരണം രാജ്യത്തിനു നൽകിയത് ജനങ്ങൾ തമ്മിലുള്ള ഭിന്നിപ്പാണ്. മതേതരത്വത്തിന്റെ മഹത്തായ പാരമ്പര്യത്തെ മോദിയും ആർ.എസ്.എസും ബി.ജെ.പി.യും ചേർന്ന് തകർത്തെറിയുന്നു- അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.അരുൺരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, ഡി.സി.സി.പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.സി.രാജൻ, എസ്.കെ.പ്രേംരാജ്, റിജിൽ മാക്കുറ്റി, ഫൈസൽ കുളപ്പാടം തുടങ്ങിയവർ സംസാരിച്ചു.