നെടുമ്പാശ്ശേരി: പീഡനത്തിനിരയായ യുവനടിയെ തിരിച്ചറിയുന്ന വിധത്തില്‍ പ്രസ്താവന നടത്തിയെന്ന പരാതിയില്‍ പി.സി. ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. ഐ.പി.സി. 228 എ വകുപ്പ് പ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവനടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഈ പരാതി മുഖ്യമന്ത്രി പോലീസിന് കൈമാറുകയായിരുന്നു. കേസിന്റെ അന്വേഷണച്ചുമതല സംബന്ധിച്ച് തിരുമാനമായിട്ടില്ല.