തിരുവനന്തപുരം: യാത്രക്കാരുടെ കുറവും കോവിഡ് നിയന്ത്രണങ്ങളും കാരണം താത്കാലിമായി റദ്ദാക്കിയിരുന്ന 32 തീവണ്ടി സർവീസുകൾ ബുധനാഴ്ച പുനരാരംഭിക്കും.

മേയ് ആദ്യം പ്രഖ്യാപിച്ച സർവീസ് റദ്ദാക്കൽ പല ഘട്ടങ്ങളായി ജൂൺ പകുതിവരെ നീട്ടിയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ റദ്ദാക്കൽ തുടരേണ്ടതില്ലെന്നാണ് തീരുമാനം. പുനഃസ്ഥാപിച്ച സർവീസുകളുടെ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. മടക്കയാത്രയിലെ ചില തീവണ്ടികൾ 17-ന് സർവീസ് ആരംഭിക്കും.

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (02075), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076), എറണാകുളം-കണ്ണൂർ ഇന്റർസിറ്റി (06305), കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (06306), ഷൊർണൂർ-തിരുവനന്തപുരം വേണാട് (06301), തിരുവനന്തപുരം-ഷൊർണൂർ വേണാട് (06302), എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (06303), തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (06304), ആലപ്പുഴ-കണ്ണൂർ സ്പെഷ്യൽ (06307), കണ്ണൂർ-ആലപ്പുഴ സ്പെഷ്യൽ (06308), പുനലൂർ-ഗുരുവായൂർ (06327), ഗുരുവായൂർ-പുനലൂർ (06328), ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (06341), തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി (06342), തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (02081), തിരുവനന്തപുരം-മംഗളൂരു സ്പെഷ്യൽ (06347), മംഗളൂരു-തിരുവനന്തപുരം (06348), തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസ് (06791), പാലക്കാട്-തിരുനെൽവേലി എക്സ്‌പ്രസ് (06792), നാഗർകോവിൽ-കോയമ്പത്തൂർ (06321), കോയമ്പത്തൂർ-നാഗർകോവിൽ സ്പെഷ്യൽ (06322), തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി (02627), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി (02628), കൊച്ചുവേളി-മൈസൂരു പ്രതിദിന സ്പെഷ്യൽ(06316), മൈസൂരു-കൊച്ചുവേളി (06315), എറണാകുളം-കാരയ്ക്കൽ സ്പെഷ്യൽ (06188), കാരയ്ക്കൽ-എറണാകുളം (06187), എറണാകുളം-െബംഗളൂരു ഇന്റർസിറ്റി (02678), െബംഗളൂരു-എറണാകുളം ഇന്റർസിറ്റി (02677), മംഗളൂരു-നാഗർകോവിൽ സ്പെഷ്യൽ (06605), നാഗർകോവിൽ-മംഗളൂരു സ്പെഷ്യൽ (06606) എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്.

കർണാടകയിൽനിന്ന് കേരളത്തിലേക്ക് പുനരാരംഭിച്ച തീവണ്ടികൾ:

കെ.എസ്.ആർ. ബെംഗളൂരു - എറണാകുളം (02677), മൈസൂരു - കൊച്ചുവേളി (06315) സ്പെഷൽ തീവണ്ടികളുടെ ആദ്യ സർവീസ് 17-നാണ്.

ചില വണ്ടികളുടെ റദ്ദാക്കൽ 15 ദിവസം നീട്ടി

: യാത്രക്കാർ കുറവായതിനാൽ അമൃത എക്സ്പ്രസ്സും മലബാർ എക്സ്പ്രസ്സും ഉൾപ്പെടെയുള്ള തീവണ്ടികൾ ജൂൺ 30-ന്‌ ശേഷമേ ഓടുകയുള്ളു.