bike
നായയെ ബൈക്കിന് പിന്നില്‍ നിര്‍ത്തി
ഉടമസ്ഥന്‍ യാത്ര ചെയ്യുന്നു

കോട്ടയം: വളർത്തുനായയെ ബൈക്കിന്റെ പിന്നിലിരുത്തി ഉടമസ്ഥന്റെ സാഹസികയാത്ര. സംഭവം മൊബൈലിൽ പകർത്തി മോട്ടോർവാഹന വകുപ്പ് ഉടമസ്ഥൻ പിഴയടയ്ക്കാൻ നോട്ടീസ് അയച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടയം-കുമളി റോഡിൽ മണർകാടാണ്‌ നായയെ പിന്നിലിരുത്തി ഉടമസ്ഥൻ ബൈക്കിൽ യാത്ര ചെയ്തത്. ഇയാൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. സംഭവം കണ്ടയുടൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.സാബു ഇത്‌ വീഡിയോയിൽ പകർത്തി.

തുടർന്ന് ബൈക്കിന്റെ ആർ.സി. ഉടമയ്ക്ക് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ടോജോ എം.തോമസ് നോട്ടീസ് അയക്കുകയായിരുന്നു.

വളർത്തുമൃഗത്തെ അപകടകരമായ രീതിയിൽ ബൈക്കിൽ നിർത്തി പൊതുനിരത്തിലൂടെ യാത്ര ചെയ്തതിനും ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും ചേർത്ത് 1500 രൂപ പിഴയടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ഉടമസ്ഥൻ ഹാജരാകാനും വിശദീകരണം എഴുതി നൽകാനും നിർദേശമുണ്ട്.

Content Highlights; bike riding with dog, owner get notice to pay fine