കോട്ടയം: കാതോലിക്കാബാവയുടെ കബറടക്കശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചൊവ്വാഴ്ച നടക്കും. രാവിലെ ആറുമണിക്ക് കാതോലിക്കേറ്റ് അരമന ചാപ്പലിൽ വിശുദ്ധ കുർബാന. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള പൊതുദർശനത്തിനായി എട്ടുമണിയോടെ ഭൗതികശരീരം അരമന കോമ്പൗണ്ടിലെ പന്തലിലേക്കുമാറ്റും.

വിടവാങ്ങൽ ശുശ്രൂഷയ്ക്കായി വൈകുന്നേരം മൂന്നിന്‌ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ പരിശുദ്ധ മദ്ബഹായിലേക്ക്‌ കൊണ്ടുവരും. ശുശ്രൂഷകൾ പൂർത്തീകരിച്ച് അഞ്ചിന്‌ ദേവലോകം കാതോലിക്കേറ്റ് അരമനയുടെ ചാപ്പലിനോടുചേർന്നുള്ള കബറിടത്തിൽ സംസ്കരിക്കും.

Content Highlight: Baselios Marthoma Paulose II funeral to be held at 3pm today