കൊച്ചി: ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കുന്നതിൽ നടീനടന്മാരുടെ സംഘടനയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ചർച്ച നീളും. അജ്മേറിൽ നിന്ന് ഷെയ്ൻ തിരികെ എത്താത്തതാണ് കാരണം.
മുടങ്ങിയ സിനിമകൾ പൂർത്തിയാക്കുമെന്ന് ഷെയ്ൻ ഉറപ്പ് നൽകിയാലേ തുടർ ചർച്ചകൾക്കുള്ളൂവെന്ന് സംഘടന അറിയിച്ചിരുന്നു. അഞ്ചാം തീയതി ചർച്ച നടത്താൻ ’അമ്മ’യും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ആലോചിച്ചിരുന്നു. എന്നാൽ ഷെയ്ൻ നിഗവുമായി ഇതുവരെ സംസാരിക്കാൻ അമ്മ ഭാരവാഹികൾക്ക് കഴിഞ്ഞിട്ടില്ല.
ഷെയ്ൻ അജ്മേറിൽ ആണെന്ന് പറയുന്നു. ആറാം തീയതി തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവൽ നടക്കുന്നതിനാൽ വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ അങ്ങോട്ട് പോകുകയാണ്. അതിനാൽ അതിനുശേഷമേ ഇനി ചർച്ചയ്ക്ക് സാധ്യതയുള്ളു. 13-ന് ഫെസ്റ്റിവൽ തീർന്നാലും മുൻകൂട്ടി നിശ്ചയിച്ച മറ്റു പരിപാടികൾ ഉള്ളതിനാൽ ചർച്ചയ്ക്കുള്ള തീയതി നീണ്ടുപോകാനാണ് സാധ്യത.
content highlioghts:ban against shane nigam