തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ തൈക്കാട്ടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. നടൻ മമ്മൂട്ടിയുടെ പിറന്നാൾദിനത്തിൽ എത്തിയ ആൺകുട്ടിക്ക് ‘ദുൽഖർ’ എന്നു പേരിട്ടു.

തിങ്കളാഴ്ച വൈകുന്നേരം 7.45-നാണ് ഏകദേശം ഒൻപത് ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ലഭിച്ചത്.

പ്രിയതാരം മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്നതിനാൽ അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ മകന്റെ പേര് കുഞ്ഞിനു നൽകിയത്.

content highlights: baby abandoned in ammathottil named Dulquer