കോഴിക്കോട്: പ്രൊഫഷണല്‍ കോഴ്സ് പ്രവേശനത്തിന് വിദ്യാര്‍ഥികളെ സഹായിക്കാന്‍ മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന സെമിനാര്‍ Ask Expert വെള്ളിയാഴ്ച കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. കേരള സാങ്കേതിക സര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍റഹ്മാന്‍ ഉദ്ഘാടനംചെയ്യും. 

രാവിലെ 8.30-ന് രജിസ്ട്രേഷന്‍ ആരംഭിക്കും. നീറ്റ് അടിസ്ഥാനത്തില്‍ സംസ്ഥാന/ഓള്‍ ഇന്ത്യ മെഡിക്കല്‍ പ്രവേശനം ഏത് രീതിയില്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളും സാധ്യതകളും, ബിടെക് കഴിഞ്ഞാലുള്ള ജോലിസാധ്യതകള്‍, എന്‍ജിനീയറിങ് ബ്രാഞ്ചുകളും അവ തമ്മിലുള്ള വ്യത്യാസവും, ജെ.ഇ.ഇ. മെയിന്‍/അഡ്വാന്‍സ്ഡ് വഴിയുള്ള പ്രവേശനം, പ്ലേസ്മെന്റ് രംഗത്തെ പ്രവണതകള്‍, കുസാറ്റ് ബി.ടെക് പ്രവേശനം എന്നിവയ്ക്ക് പ്രത്യേക സെഷനുകള്‍ സെമിനാറിലുണ്ട്.

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രത്യേകപാനലും സെമിനാറിലുണ്ട്.