തിരുവനന്തപുരം: കേരളത്തെ പൂര്‍ണമായി അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര ബജറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിഷേധിച്ചു.
വിലത്തകര്‍ച്ച നേരിടുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് 1000 കോടി രൂപ വിലയിരുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. റബ്ബര്‍ ബോര്‍ഡിന്റെ ബജറ്റ് വിഹിതം കുറയ്ക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ എയിംസിനായി ഭൂമി കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം പാഴ്വാക്കായെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റ് സന്പന്നരെ സഹായിക്കുന്നത് -സുധീരന്‍

തിരുവനന്തപുരം:
കേന്ദ്ര ബജറ്റ് അതിസമ്പന്നരെയും കോര്‍പ്പറേറ്റുകളെയുമാണ് സഹായിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
റബ്ബര്‍ കര്‍ഷകരും ഏലം കര്‍ഷകരും നാളികേര കര്‍ഷകരും നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ലെന്നത് നിരാശാജനകമാണ്. ആദിവാസിക്ഷേമത്തിനുള്ള സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രം കണക്കിലെടുത്തില്ല. കേരളത്തിലെ കേന്ദ്രപൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.