ചരല്‍ക്കുന്ന്: യു.ഡി.എഫ്.വിട്ട തീരുമാനമെടുത്തു മടങ്ങിവന്ന കെ.എം.മാണിക്കുനേരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ കരിങ്കൊടിപ്രതിഷേധം. വഞ്ചകനായ മാണി രാഷ്ട്രീയമര്യാദ പാലിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഞായറാഴ്ച വൈകീട്ടു നാലുമണിക്ക് ക്യാമ്പ് സെന്ററിനുപുറത്ത് ചരല്‍ക്കുന്ന് ജങ്ഷനിലായിരുന്നു സംഭവം.

കെ.എം.മാണിയുടെ വാഹനത്തിനുമുന്നിലേക്കു ചാടിവീണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസിനു തടയാന്‍ കഴിഞ്ഞില്ല. കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് എം. പുതുശ്ശേരി, വിക്ടര്‍ ടി.തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധം. മാണിക്കു വഴിയൊരുക്കിയശേഷം കേരള കോണ്‍ഗ്രസ് നേതാക്കള്‍ സംഘര്‍ഷത്തിനുനില്‍ക്കാതെ സ്ഥലംവിട്ടു. കെ.എം.മാണി മടങ്ങിയത് പോലീസ് അകമ്പടിയിലാണ്.