തിരുവനന്തപുരം: കേശവദേവ് പുരസ്‌കാരങ്ങൾ കേശവദേവ് ട്രസ്റ്റ് ചെയർപേഴ്‌സൺ സീതാലക്ഷ്മി ദേവ് വിതരണംചെയ്തു. കേശവദേവ് സാഹിത്യ പുരസ്‌കാരം ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ വിജയകൃഷ്ണനും കേശവദേവ് ഡയബസ്‌ക്രീൻ കേരള പുരസ്‌കാരം ഡോ. അരുൺ ബി.നായർക്കും സമ്മാനിച്ചു. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മുഖ്യപ്രഭാഷണം നടത്തി. കേശവദേവിന്റെ ദുരിതപൂർണമായ ജീവിതത്തിൽനിന്ന്‌ ഇന്നത്തെ തലമുറയ്ക്ക് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേശവദേവ് പുരസ്‌കാര കമ്മിറ്റി അധ്യക്ഷൻ ഡോ. ജോർജ് ഓണക്കൂർ സൂം ആപ്പിലൂടെ സ്വാഗതം ആശംസിച്ചു. ഡോ. ജ്യോതിദേവ് കേശവദേവ് ആമുഖപ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി സുനിത ജ്യോതിദേവും പങ്കെടുത്തു.