കണ്ണൂർ: സർവേ ഓഫീസ് ടെക്നിക്കൽ എംപ്ലോയീസ് യൂണിയൻ (എസ്.ഒ.ടി.ഇ.യു.) 36-ാം സംസ്ഥാന സമ്മേളനം ആറിനും ഏഴിനും കണ്ണൂരിൽ നടക്കും. കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ ആറിന് രാവിലെ 11-നുള്ള സംസ്ഥാന കമ്മിറ്റി യോഗത്തോടെ സമ്മേളനം തുടങ്ങും. വൈകീട്ട് 3.30-ന് ‘ഭൂപരിഷ്കരണത്തിന്റെ 50 വർഷങ്ങൾ: യാഥാർഥ്യങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിലുള്ള സെമിനാർ മുൻ മന്ത്രി കെ.ഇ.ഇസ്മയിൽ ഉദ്ഘാടനംചെയ്യും. സി.പി.െഎ. കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി.സന്തോഷ് കുമാർ അധ്യക്ഷത വഹിക്കും. ഏഴിന് രാവിലെ 10-നുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും.
സംസ്ഥാന പ്രസിഡന്റ് സിജു പി.തോമസ്, ജന.സെക്രട്ടറി വി.ജെ.അജിമോൻ, ഖജാൻജി എസ്.അരുൾ, ജില്ലാ ജോ.സെക്രട്ടറി കെ.റോയ് ജോസഫ്, സ്വാഗതസംഘം കൺവീനർ രാജീവൻ മാണിക്കോത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.